Friday, June 25, 2010

പ്രണയത്തിന്റെ നാള്‍ വഴികള്‍

അവളുടെ സൗന്ദര്യത്തില്‍ നിന്നായിരുന്നു അയാളവളുടെ കാമുകനായത് .അവളുടെ മധുര മൊഴികല്ക്  ഈണം  നല്‍കി ആണ്  അയാള്‍ ഒരു ഗായകനായത് .അവളുടെ ഏകാന്തതയുടെ ആഴം അളന്നാണ് അയാള്‍ മനശാസ്ത്രജ്ഞാനായത് .
അവളുടെ ചിരിമുത്തുകള്‍ പൊറുക്കി അയാള്‍ ഒരു ചിന്തകനായി .അവളുടെ കണ്ണില്‍ നിന്ന് വീണ കണ്ണു നീരില്‍ നിന്ന്  അയാള്‍ ഒരു കവിയായി .അവളുടെ അധരശോണിമ ഒപ്പിയെടുത്ത്‌ അയാള്‍ ഒരു ചിത്രകാരനായി .അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ സൂര്യോദയവും അവളുടെ മാറിലണിഞ്ഞ നെടുവീപ്പിന്റെ തിരമാലകളും അയാളെ ഒരു കാല്പനികനാക്കി . കേശഭാരത്തിലെ  കുടമുല്ല പൂക്കള്‍ കണ്ടപ്പോള്‍ അയാളൊരു സ്വപ്നജീവിയായി. അയാളുടെ പ്രണയ പാരവശ്യങ്ങള്‍ക്ക്  മറുപടി എഴുതി   അയാളൊരു ബുദ്ധിജീവിയായി. അയാളുടെ കാത്തിരിപ്പിന്റെ കനലെരിഞ്ഞ കരിയില്‍ നിന്നും കണ്മഷിയിട്ട അവളുടെ കണ്ണുകള്‍ക്ക് കരുണയും കാഴ്ചയും നഷ്ട്ടപെട്ടപ്പോള്‍ അയാളൊരു ഭ്രാന്തനായി.
എന്നിട്ടും അയാള്‍ തൃപ്തനായില്ല. ഒടുവില്‍ തന്റെ വ്രണപുഷ്പ്പം ഇറുത്തെടത്ത്‌ പ്രണയിനിയുടെ പാദങ്ങളില്‍ അര്‍പ്പിച്ചപ്പോള്‍ അയാള്‍ ജഡമായി.അനന്തതയിലേക്ക് ചിറകടിച്ചുയര്‍ന്ന ആ  ആത്മാവ് കല്പ്പ  വൃക്ഷത്തിന്റെ പൊന്നോല തുമ്പില്‍ ഒരു തുക്കനാം കുരുവിയെപോലെ കൂടുകൂട്ടി, കൂടിനകത്ത്‌ നിന്നും നീട്ടി നീട്ടി വിളിച്ചു തന്റെ പ്രണയിനിയെ.പക്ഷെ അയാളുടെ ശബ്ദം പ്രബഞ്ചത്തിലെവിടെയോ  നഷ്ട്ടപെടുകയായിരുന്നു.

Thursday, June 24, 2010

ആദ്യ വിദ്യാലയം

ഉണ്ടായിരുന്നിവിടെ ഒരു  വിദ്യാലയം
അറിവിന്‍ വിഹായസില്‍ വിഹരിക്കാന്‍
ആദ്യമായ് ചിറകുകളേകിയ വിദ്യാലയം,
എന്‍ അരുമയാം വിദ്യാലയം. 

ഉങ്ങ് മരങ്ങളുടെ തണലില്‍
പിച്ച വെച്ചു ഞാന്‍ അക്ഷര ലോകത്തിലേക്ക്‌ .
കിളികളുടെ കലകളാരവത്തിന്‍ താളത്തിനൊത്ത്
പടിപ്പടിച്ചു ഈരടികള്‍ ഞങ്ങള്‍.

തെച്ചിപ്പഴങ്ങളും  കാട്ടു പഴങ്ങളും  വെള്ളത്തണ്ടും
തുട്ടു പെന്‍സിലിനു വിറ്റൊരു കാലം.
ചിത്രശഭങ്ങളുടെ  കനക കൂടുകള്‍ 
തേടിയലഞ്ഞന്നു കുറ്റികാട്ടിലും പൊന്തയിലും.

അപ്പുറത്തെ തൊടികയിലെ മാവിലെ
കണ്ണിമാങ്ങകള്‍ കട്ട് തിന്നതും,
 പൊന്തകള്‍  കെട്ടി തുമ്പികളെ പിടിച്ചു
നൂലില്‍ കെട്ടി വിട്ടതും ഇവിടത്തോര്‍മകള്‍.

കുറുക്കനും കോഴിയും, കള്ളനും പോലീസും,
കുട്ടിം കോലും, സാറ്റും കളിച്ചതും
പൊന്തക്കാട്ടിലും  കുണ്ടന്‍ തോട്ടിലും
കളി വീടുകള്‍ കെട്ടി,
മണ്ണ് കൊണ്ട് ചോറും പൂക്കള്‍ കൊണ്ട് കറിയും
പൊടുവണ്ണിയിലയില്‍ വിളമ്പി
അച്ഛനുമമ്മയും കളിച്ചതും ഇവിടെത്തന്നെ

ഇന്ന് ,
ലാഭ നഷ്ട്ട കണക്കുകള്‍ തൂക്കവേ
നഷ്ട്ടാത്തിലാണത്രേ വിദ്യാലയം
വിദ്യാലയത്തിനു പകരം തീപ്പട്ടി  കമ്പനി വന്നു
അക്ഷരത്താളുകല്കു    പകരം ഈട്ടിചീളുകള്‍ നിരന്നു
കിളിക്കൂടുകള്‍  പോയി  തീപ്പട്ടി കൂടുകള്‍ നിറഞ്ഞു
ഇപ്പോള്‍ അവിടത്തെ തീപ്പട്ടി കമ്പനി
വന്‍ ലാഭത്തിലാണത്ര.

Saturday, May 22, 2010

പ്ലാച്ചിമട

          
മലയാള കരയിലാദ്യം  ടെലിവിഷന്‍ വന്നു
പിന്നെ  കോള  വന്നു
കോള പരസ്യങ്ങള്‍ വന്നു.
ബിഗ്ബിയും ഖാന്മാരും
ക്രിക്കറ്റ്‌ ദൈവങ്ങളും നിറഞ്ഞാടിയപ്പോള്‍
നിറഞ്ഞു പതഞ്ഞിവിടെ പെപ്സിയും കോളയും.
കുണ്‌കള്‍ മുളച്ചു പൊന്തും പോലെ
മുളച്ചു പൊന്തി കോള കമ്പിനികള്‍.

പിന്നെ ,
കുടിനീര് വറ്റി തെളിനീരു വറ്റി
കോളറ വന്നു ക്യാന്‍സര്‍  വന്നു
കണ്ടു കേള്‍കാത്ത രോഗങ്ങള്‍ വന്നു.
വട്ടം കുടി നാട്ടുകാര്‍
കുട്ടം കുടി കുട്ടുകാര്‍
കുടിവെള്ളം കിട്ടാന്‍ എന്ത് വേണം ?
കേരം നിറഞ്ഞൊരു കേരളത്തില്‍
പെപ്സിയും കോളയും എന്തിനായ്‌?
ഒത്തു കുടു കുട്ടുകാരെ
നാട് കടത്തു പെപ്സിയും കോളയും
വളരട്ടെ ഇനി വളരട്ടെ
തളരാതെ നാട് വളരട്ടെ
ഒഴുകട്ടെ ഇനി ഒഴുകട്ടെ
ഇളനീരോഴുകട്ടെ കേരളത്തില്‍
തെളിനീരുണ്ടാകട്ടെ മണ്ണില്‍ .









Thursday, April 1, 2010

സച്ചിന്‍ അരവിന്ദ് ഗാംഗുലി' ക്ലീന്‍ ബൌള്‍ഡ"

അങ്ങനെ  കാത്തിരിപ്പിനൊടുവില്‍ അരവിന്ദനും ദേവിക്കും  കുഞ്ഞു പിറന്നു .
 അതും ആണ്‍ കുഞ്ഞ്‌.
" 'സച്ചിന്‍ അരവിന്ദ് ഗാംഗുലി ' 'ഐ പി എല്‍ പ്ലെയര്‍ ' ഭാവിയില്‍ ഇവനെ നമുക്ക് ഒരു ഐ പി എല്‍ പ്ലെയര്‍ ആക്കണം . അതിനു ഇപ്പോളെ ക്രിക്കറ്റ്‌ ക്യാമ്പില്‍ ചേര്‍ക്കണം "
അരവിന്ദന്‍ ആശുപത്രിയില്‍ വെച്ച് തന്നെ പ്രക്യാപിച്ചു 
ദേവിക്കും സന്തോഷമായി ഐ പി എല്ലില്‍ കളിച്ചാല്‍ ശ്രീസന്തിന്റെ അമ്മയെ പോലെ അവന്റെ അമ്മയായി എനിക്ക് ഷൈന്‍ ചെയ്യാം അവള്‍ ആ കാലത്തേ കുറിച്ച  സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി .
അരവിന്ദന്‍ സ്വപ്നം കാണുക മാത്രമല്ല മകന് കളിച്ചു തുടങ്ങാനുള്ള ബാറ്റ് , ബോള്‍ , പാഡ് എനൂ വേണ്ട എല്ലാം വാങ്ങി വെച്ചു പോരാത്തതിനു ക്രിക്കറ്റ്‌ അക്കാദമിയില്‍ ഒരു അട്മിഷനും ശരിയാക്കി   വെച്ചു .
അപ്പോളാണ് അരവിന്ദന് ഒരു സംശയം
"അല്ല ഇനി വലുതാകുമ്പോള്‍ അവനു ക്രിക്കറ്റ്‌ ഇഷ്ടപ്പെടാതെ നശിച്ച വല്ല സാഹിത്യ ഭ്രാന്തും വരുമോ?"
"ഇല്ല അതൊരിക്കലും പാടില്ല അവന്‍ ക്രിക്കറ്റില്‍ തന്നെ ജീവിക്കണം "
അരവിന്ദന്‍ തീരുമാനിച്ചു .
അങ്ങനെ കുട്ടി സച്ചിന്‍ ക്രിക്കറ്റ്‌ മാത്രം കണ്ടു വളരാന്‍ അവന്റെ തോട്ടിലിനു മുകളില്‍ ബാറ്റുകളും ബോളും തൂക്കിയിട്ട് അരവിന്ദനും ദേവിയും ടി വി യില്‍ ഐ പി എല്‍ കണ്ടിരിക്കെ തോട്ടിലിനു മേല്‍ കെട്ടിയിട്ട ഒരു ബാറ്റ് കയറു പൊട്ടി വീണു കുട്ടി സച്ചിന്‍ ക്ലീന്‍ ബൌള്‍ഡു  ആയത്‌  അവര്‍ അറിഞ്ഞതെ ഇല്ല .

Sunday, March 28, 2010

തെരുവിന്റെ സന്തതികള്‍

സംഗീതം പൊഴിക്കും ജലധാരകളും
നൃത്തം ചെയ്യും അലങ്കാര വിളക്കുകളും
"ബ്യുട്ടിഫുല്‍" ആക്കിയ,
ഷാംപയിനും കൊക്കൈയിനും
ആണ്‍ പെണ്‍ പ്രായബേധമേതുമില്ലാതെ
കുടിച്ചടിച്ചു പൊളിക്കുന്ന
നഗരങ്ങളുടെ  മറ്റൊരു കോണില്‍
വിശന്നോട്ടിയ   വയറു നിറക്കാന്‍
കുപ്പത്തൊട്ടിയില്‍ ആര്‍ത്തിയോടെ പതിക്കുന്നു കൈകളിന്നും .

ആരുടെയൊക്കെയോ തെറ്റുകളുടെ പാഭ ഭാരം
ചുമക്കാന്‍ വിധിക്കപെട്ട ജന്മങ്ങള്‍
അവര്‍ തെരുവിന്റെ സന്തതികള്‍.
 പിസായും ഷാംപയിനുമില്ലവരുടെ  സ്വപ്നങ്ങളില്‍
വെറും വിശക്കുന്ന ഒരുചാണ്‍ വയര്‍ മാത്രം.
ഒരു കയ്യില്‍ തളര്‍ന് വീഴാറായ
സ്വന്തം ജീവനും മറുകയ്യില്‍
ആരൊക്കെയോ എറിഞ്ഞു കൊടുക്കപെട്ട
മുഷിഞ്ഞ ചില്ലറ തുട്ടുകളുമായി
അലയുന്നവര്‍  തെരുവുകള്‍ തോറും
കൈകള്‍ നീട്ടുന്നവര്‍ ഒരു ചില്ലറ തുട്ടിനായ് 
പോളിറ്റ് ബ്യുറോകളിലെ
രാഷ്ട്രീയ പ്രേത്യേയശാസ്ത്ര ചര്‍ച്ചകള്‍ക്ക്
അവരുടെ വയറു നിറക്കാനാവില്ലല്ലോ!! .

Saturday, March 27, 2010

ഒരു രാഗമായ് ......

ഒരു രാഗമായ് ഒരു താളമായ്
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍
ഒരു മോഹമായ് ഒരു സ്വപ്നമായ്
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍

സ്വപ്ന മലര്‍വാടിയിലെ മോഹിത കുസുമമേ...
വെണ്‍ താരാപഥത്തിലെ താരകുമാരീ
അലയൂ .............
നീ യെന്‍ മനസിലൊരു സംഗീത സില്പമായ്
അലിയൂ ...........
നീ എന്‍ മനസ്സില്‍ സംഗീത സാന്ദ്രമായ്
(ഒരു രാഗമായ്......)
അകലേ............
നീലവനില്‍ പുത്തു നില്കും വെണ്‍ താരകങ്ങള്‍ പോല്‍
അകലേ ..........
നിളാ നദിക്കക്കരെ പുത്തു നില്‍ക്കും ഞാറ്റു വഞ്ചി പോല്‍
നീയെന്‍ മനസിലൊരു വെണ്‍മയായ് ദേവി .....

ഒരു വേള മാത്രമേ കണ്ടൊള്ളൂവെങ്കിലും
നിന്‍ പുഞ്ചിരി ഇന്നുമെന്‍ മനസ്സില്‍
എവിടേക്ക് നീ പോയെന്നറിയില്ലെങ്കിലും
നീമാത്രെമിന്നുമെന്‍ മനസ്സില്‍

അലയുന്നു ഞാന്‍ നിനക്ക് വേണ്ടി
അറിയുന്നുവോ നീയെന്‍ പ്രതീക്ഷകള്‍
കാത്തിരിപ്പു ഞാന്‍ ഇനിയൊന്നുകൂടി കാണാന്‍
വരില്ലേ നീയെന്‍ പ്രണയമേറ്റ് വാങ്ങാന്‍
വരില്ലേ നീയെന്‍ ജീവനകാന്‍
(ഒരു രാഗമായ്.....)

Monday, March 15, 2010

മാനിഷാദാ

തസ്ക്കരന്മാരും മുഷ്ക്കരന്മാരും
പരസ്പരം ഏറ്റു മുട്ടുന്നു
കൊന്നു കൊലവിളിക്കുന്നു
ഭൂമി മാതാവിന്‍  ‍ മാറില്‍
ജീവാരാശികള്‍  ജീവനറ്റു  വീഴ്കെ
അകലെ,
മേഘങ്ങള്‍ക്കപ്പുറത്തു    നിന്ന്
വശിഷ്ട   മഹര്‍ഷിയുടെ സബ്ദം
മാനിഷാദാ ........ മാനിഷാദാ ......
പക്ഷെ ,
ഈ യുദ്ധ കാഹള   ഭൂമിയില്‍
ആര് കേള്‍ക്കുവാനത്.