Thursday, April 1, 2010

സച്ചിന്‍ അരവിന്ദ് ഗാംഗുലി' ക്ലീന്‍ ബൌള്‍ഡ"

അങ്ങനെ  കാത്തിരിപ്പിനൊടുവില്‍ അരവിന്ദനും ദേവിക്കും  കുഞ്ഞു പിറന്നു .
 അതും ആണ്‍ കുഞ്ഞ്‌.
" 'സച്ചിന്‍ അരവിന്ദ് ഗാംഗുലി ' 'ഐ പി എല്‍ പ്ലെയര്‍ ' ഭാവിയില്‍ ഇവനെ നമുക്ക് ഒരു ഐ പി എല്‍ പ്ലെയര്‍ ആക്കണം . അതിനു ഇപ്പോളെ ക്രിക്കറ്റ്‌ ക്യാമ്പില്‍ ചേര്‍ക്കണം "
അരവിന്ദന്‍ ആശുപത്രിയില്‍ വെച്ച് തന്നെ പ്രക്യാപിച്ചു 
ദേവിക്കും സന്തോഷമായി ഐ പി എല്ലില്‍ കളിച്ചാല്‍ ശ്രീസന്തിന്റെ അമ്മയെ പോലെ അവന്റെ അമ്മയായി എനിക്ക് ഷൈന്‍ ചെയ്യാം അവള്‍ ആ കാലത്തേ കുറിച്ച  സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി .
അരവിന്ദന്‍ സ്വപ്നം കാണുക മാത്രമല്ല മകന് കളിച്ചു തുടങ്ങാനുള്ള ബാറ്റ് , ബോള്‍ , പാഡ് എനൂ വേണ്ട എല്ലാം വാങ്ങി വെച്ചു പോരാത്തതിനു ക്രിക്കറ്റ്‌ അക്കാദമിയില്‍ ഒരു അട്മിഷനും ശരിയാക്കി   വെച്ചു .
അപ്പോളാണ് അരവിന്ദന് ഒരു സംശയം
"അല്ല ഇനി വലുതാകുമ്പോള്‍ അവനു ക്രിക്കറ്റ്‌ ഇഷ്ടപ്പെടാതെ നശിച്ച വല്ല സാഹിത്യ ഭ്രാന്തും വരുമോ?"
"ഇല്ല അതൊരിക്കലും പാടില്ല അവന്‍ ക്രിക്കറ്റില്‍ തന്നെ ജീവിക്കണം "
അരവിന്ദന്‍ തീരുമാനിച്ചു .
അങ്ങനെ കുട്ടി സച്ചിന്‍ ക്രിക്കറ്റ്‌ മാത്രം കണ്ടു വളരാന്‍ അവന്റെ തോട്ടിലിനു മുകളില്‍ ബാറ്റുകളും ബോളും തൂക്കിയിട്ട് അരവിന്ദനും ദേവിയും ടി വി യില്‍ ഐ പി എല്‍ കണ്ടിരിക്കെ തോട്ടിലിനു മേല്‍ കെട്ടിയിട്ട ഒരു ബാറ്റ് കയറു പൊട്ടി വീണു കുട്ടി സച്ചിന്‍ ക്ലീന്‍ ബൌള്‍ഡു  ആയത്‌  അവര്‍ അറിഞ്ഞതെ ഇല്ല .