Thursday, April 1, 2010

സച്ചിന്‍ അരവിന്ദ് ഗാംഗുലി' ക്ലീന്‍ ബൌള്‍ഡ"

അങ്ങനെ  കാത്തിരിപ്പിനൊടുവില്‍ അരവിന്ദനും ദേവിക്കും  കുഞ്ഞു പിറന്നു .
 അതും ആണ്‍ കുഞ്ഞ്‌.
" 'സച്ചിന്‍ അരവിന്ദ് ഗാംഗുലി ' 'ഐ പി എല്‍ പ്ലെയര്‍ ' ഭാവിയില്‍ ഇവനെ നമുക്ക് ഒരു ഐ പി എല്‍ പ്ലെയര്‍ ആക്കണം . അതിനു ഇപ്പോളെ ക്രിക്കറ്റ്‌ ക്യാമ്പില്‍ ചേര്‍ക്കണം "
അരവിന്ദന്‍ ആശുപത്രിയില്‍ വെച്ച് തന്നെ പ്രക്യാപിച്ചു 
ദേവിക്കും സന്തോഷമായി ഐ പി എല്ലില്‍ കളിച്ചാല്‍ ശ്രീസന്തിന്റെ അമ്മയെ പോലെ അവന്റെ അമ്മയായി എനിക്ക് ഷൈന്‍ ചെയ്യാം അവള്‍ ആ കാലത്തേ കുറിച്ച  സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി .
അരവിന്ദന്‍ സ്വപ്നം കാണുക മാത്രമല്ല മകന് കളിച്ചു തുടങ്ങാനുള്ള ബാറ്റ് , ബോള്‍ , പാഡ് എനൂ വേണ്ട എല്ലാം വാങ്ങി വെച്ചു പോരാത്തതിനു ക്രിക്കറ്റ്‌ അക്കാദമിയില്‍ ഒരു അട്മിഷനും ശരിയാക്കി   വെച്ചു .
അപ്പോളാണ് അരവിന്ദന് ഒരു സംശയം
"അല്ല ഇനി വലുതാകുമ്പോള്‍ അവനു ക്രിക്കറ്റ്‌ ഇഷ്ടപ്പെടാതെ നശിച്ച വല്ല സാഹിത്യ ഭ്രാന്തും വരുമോ?"
"ഇല്ല അതൊരിക്കലും പാടില്ല അവന്‍ ക്രിക്കറ്റില്‍ തന്നെ ജീവിക്കണം "
അരവിന്ദന്‍ തീരുമാനിച്ചു .
അങ്ങനെ കുട്ടി സച്ചിന്‍ ക്രിക്കറ്റ്‌ മാത്രം കണ്ടു വളരാന്‍ അവന്റെ തോട്ടിലിനു മുകളില്‍ ബാറ്റുകളും ബോളും തൂക്കിയിട്ട് അരവിന്ദനും ദേവിയും ടി വി യില്‍ ഐ പി എല്‍ കണ്ടിരിക്കെ തോട്ടിലിനു മേല്‍ കെട്ടിയിട്ട ഒരു ബാറ്റ് കയറു പൊട്ടി വീണു കുട്ടി സച്ചിന്‍ ക്ലീന്‍ ബൌള്‍ഡു  ആയത്‌  അവര്‍ അറിഞ്ഞതെ ഇല്ല .

19 comments:

  1. ആഹാ.. കൊള്ളാമല്ലൊ മാഷെ.. എന്നാലും ആ കൊച്ചിനെ കാര്യം.. :(
    അവരു വല്ല സ്റ്റാര്‍ സിങ്ങെര്‍ എങ്ങാനും ആക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കൊച്ചു തലേല്‍ സ്പീക്കര്‍ വീണു എലിമിനേറ്റട് ആയി പൊയേനെ..!!

    ReplyDelete
  2. ഹ!! ഹ!!!
    കൊള്ളാം ഷൈജു!!

    ReplyDelete
  3. Faayasam ,jayanEvoor vannathinum comments ezhuthiyathinum thanks

    ReplyDelete
  4. ഷിജു, കലക്കീട്ടോ... :)

    ഒരു ഓഫ്‌: അക്ഷര പിശാചിനെ ആട്ടി ഓടിക്കുക...

    ReplyDelete
  5. കൊച്ചു കഥ ഇഷ്ട്ടപ്പെട്ടു

    ReplyDelete
  6. avarkku randamadhu piranna kuttiye SANIYA aaakiya karyam nee arinchillea?

    ReplyDelete
  7. sumesh ,erakkadan,remanika chechi ,sumodeta vannathinum comments ezhuthiathinum thanks iniyum varumallo alle

    ReplyDelete
  8. നന്നായി ഷിജു.
    ഒരു കൊച്ചു പറച്ചിലിലൂടെ വലുത് വരച്ചു.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  9. ഷൈജു, നല്ല സറ്റയര്‍.
    എന്റെ മകന്‍ ജനിക്കുമ്പൊഴെ ഇംഗ്ലീഷ് പഠിക്കണം
    അതിനാല്‍ ഭാര്യതന്‍ പേറിംഗ്ലണ്ടിലാക്കി എന്നു കുഞ്ഞുണ്ണി മാഷ്
    എഴുതിയ പോലെ.

    എവിടെ നിന്നെ കാണാനേ ഇല്ലല്ലോ? മുങ്ങിയോ?

    ReplyDelete
  10. കൊച്ചു കഥ എങ്കിലും കാര്യം പറഞ്ഞു
    നന്നായി ഷിജു.
    അല്ല ശരിക്കും മുങ്ങിയോ? കുറെ ദിവസമായല്ലോ യാതൊരു ചലനവും ഇല്ല?

    ReplyDelete
  11. സംഗതി നന്നായി പറഞ്ഞു. ഒരോരോ പ്രതീക്ഷകളെയ്.. ജനിക്കും മുന്‍പ് തന്നെ അതിന്‍റെ ഭാവി തീരുമാനിക്കുന്ന മനുഷ്യര്‍.....

    ReplyDelete
  12. പട്ടേപ്പാടം റാംജി ...
    എന്‍.ബി.സുരേഷ്
    jayarajmurukkumpuzha
    SULFI.
    ഹംസ
    thanks for comments

    ReplyDelete
  13. ഷൈജു അല്പം വൈകി. ഇവിടെയെത്താൻ . ഒത്തിരി പറഞ്ഞു. കുഞ്ഞ് പോസ്റ്റിലൂടെ.. മനോഹരമായി ആക്ഷേപഹാസ്യം ഉൾക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. തുടരുക.

    ഓഫ് : ഈ പേരിൽ ഒരു ബ്ലോഗ് ഉണ്ടു കേട്ടോ. വാഴക്കോടന്റെ.. പിന്നെ ഒരു പേരിൽ എന്ത് കാര്യം.എഴുത്തിലല്ലേ അല്ലേ..

    ReplyDelete
  14. കൊച്ചു കഥയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  15. കൊള്ളാം...
    അഭിനന്ദനങ്ങള്‍.....

    (ബ്ലോഗിന്റെ പേരു ബൂലോകത്തു വളരെ പ്രസിദ്ധമായതാണു)

    ReplyDelete
  16. hai....da pls visit
    www.sumukarat3.blogspot.com

    ReplyDelete