Sunday, March 28, 2010

തെരുവിന്റെ സന്തതികള്‍

സംഗീതം പൊഴിക്കും ജലധാരകളും
നൃത്തം ചെയ്യും അലങ്കാര വിളക്കുകളും
"ബ്യുട്ടിഫുല്‍" ആക്കിയ,
ഷാംപയിനും കൊക്കൈയിനും
ആണ്‍ പെണ്‍ പ്രായബേധമേതുമില്ലാതെ
കുടിച്ചടിച്ചു പൊളിക്കുന്ന
നഗരങ്ങളുടെ  മറ്റൊരു കോണില്‍
വിശന്നോട്ടിയ   വയറു നിറക്കാന്‍
കുപ്പത്തൊട്ടിയില്‍ ആര്‍ത്തിയോടെ പതിക്കുന്നു കൈകളിന്നും .

ആരുടെയൊക്കെയോ തെറ്റുകളുടെ പാഭ ഭാരം
ചുമക്കാന്‍ വിധിക്കപെട്ട ജന്മങ്ങള്‍
അവര്‍ തെരുവിന്റെ സന്തതികള്‍.
 പിസായും ഷാംപയിനുമില്ലവരുടെ  സ്വപ്നങ്ങളില്‍
വെറും വിശക്കുന്ന ഒരുചാണ്‍ വയര്‍ മാത്രം.
ഒരു കയ്യില്‍ തളര്‍ന് വീഴാറായ
സ്വന്തം ജീവനും മറുകയ്യില്‍
ആരൊക്കെയോ എറിഞ്ഞു കൊടുക്കപെട്ട
മുഷിഞ്ഞ ചില്ലറ തുട്ടുകളുമായി
അലയുന്നവര്‍  തെരുവുകള്‍ തോറും
കൈകള്‍ നീട്ടുന്നവര്‍ ഒരു ചില്ലറ തുട്ടിനായ് 
പോളിറ്റ് ബ്യുറോകളിലെ
രാഷ്ട്രീയ പ്രേത്യേയശാസ്ത്ര ചര്‍ച്ചകള്‍ക്ക്
അവരുടെ വയറു നിറക്കാനാവില്ലല്ലോ!! .

8 comments:

  1. plz daiavu chyethu vadhikaruthu..some sort of verbal jugglery..ketu madutha prathaya sasthrangalum...please..spare us..

    ReplyDelete
  2. തെരുവിലെ വിശപ്പ്‌ കാണുമ്പോഴും
    സഹതപിക്കാനല്ലാതെ സഹായിക്കാനാകാതെ
    നില്‍ക്കുമ്പോള്‍ രണ്ട് വരികള്‍...

    ReplyDelete
  3. തികഞ്ഞ നിസ്സഹായത...

    ReplyDelete
  4. മുഷിഞ്ഞ ചില്ലറ തുട്ടുകളുമായി
    അലയുന്നവര്‍ തെരുവുകള്‍ തോറും
    കൈകള്‍ നീട്ടുന്നവര്‍ ഒരു ചില്ലറ തുട്ടിനായ്
    പോളിറ്റ് ബ്യുറോകളിലെ
    ഈ പ്രയോഗം എനിക്ക് ഇത്തിരി ബോധിച്ചു

    ReplyDelete
  5. sayoob,ramji,sumesh,toms and dear anony vannathinum comments ezhuthiyathinum thanks iniyum varumallo alle

    ReplyDelete
  6. കവിതകളില്‍ അക്ഷര തെറ്റുകള്‍ ഭംഗി കുറയ്ക്കും...
    ചിലപ്പോ അര്‍ത്ഥം തന്നെ മാറി പോവും..
    ഒന്നോ രണ്ടോ ആവര്‍ത്തി കൂടി വായിച്ചു അക്ഷര തെറ്റുകള്‍ തിരുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ ല്ലേ ..
    ആശംസകള്‍

    ReplyDelete
  7. അതെ,രാഷ്ടീയ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക്‌ വയര്‍ നിറയ്ക്കാന്‍ കഴിയില്ല.
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലൊ.
    എല്ലാ ആശംസകളും.

    ReplyDelete