Monday, March 15, 2010

മാനിഷാദാ

തസ്ക്കരന്മാരും മുഷ്ക്കരന്മാരും
പരസ്പരം ഏറ്റു മുട്ടുന്നു
കൊന്നു കൊലവിളിക്കുന്നു
ഭൂമി മാതാവിന്‍  ‍ മാറില്‍
ജീവാരാശികള്‍  ജീവനറ്റു  വീഴ്കെ
അകലെ,
മേഘങ്ങള്‍ക്കപ്പുറത്തു    നിന്ന്
വശിഷ്ട   മഹര്‍ഷിയുടെ സബ്ദം
മാനിഷാദാ ........ മാനിഷാദാ ......
പക്ഷെ ,
ഈ യുദ്ധ കാഹള   ഭൂമിയില്‍
ആര് കേള്‍ക്കുവാനത്.

9 comments:

  1. മേഘങ്ങള്‍ക്കപ്പുറത്തിരുന്ന് ഭൂമിയിലുള്ള നിഷാദന്‍മാരെ വിളിച്ചാ ആരെങ്കിലും കേള്‍ക്കുമൊ ഷൈജു... മൂപ്പര്‌ടെ മൊബൈല്‍ നമ്പറ്‌ വല്ല നിഷാദന്‍മാര്‍ക്കും കൊടുക്ക്വാ... അവര്‌ തിരിച്ച്‌ വിളിക്കട്ടെ...

    ReplyDelete
  2. ഷൈജൂ, മേഘങ്ങള്‍ക്കപ്പുറത്ത് നിന്നല്ല, ഭൂമിയില്‍ തൊട്ടടുത്ത് നിന്ന് വിളിച്ചു പറഞ്ഞാല്‍ പോലും കേള്‍ക്കില്ല. ഒന്നാംതരം ഉദാഹരണങ്ങളായി നമ്മുടെ നിയമസഭ, രാജ്യസഭ, ലോക് സഭ ഒക്കെ കണ്ടിട്ടില്ലേ?

    അക്ഷരത്തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കണേ. പോസ്റ്റുന്നതിനു മുന്‍പ് ഒന്നു വായിച്ചു നോക്കണം. പോസ്റ്റിക്കഴിഞ്ഞാലും എഡിറ്റ് ചെയ്യാമല്ലോ.

    ReplyDelete
  3. ഇനി സുക്ഷിക്കാം ചേച്ചി

    ReplyDelete
  4. ഭൂമി മാതാവിന്‍ തന്‍ ‍ മാറില്‍

    വാക്കുകള്‍ ചേരുന്നില്ല, ഒന്നെഡിറ്റു ചെയ്യാമോ? എഴുതാന്‍ കഴിയും, കൂടുതല്‍ പുറത്തേയ്ക്കു വരട്ടെ.
    ആശംസകള്‍

    ReplyDelete
  5. ഷൈജു വായിച്ചു
    ഇഷ്ട്ടപെട്ടു!

    ReplyDelete
  6. ഷൈജു ഇനിയും കുറിച്ചിടൂ കൊച്ചു വരികള്‍,കേള്‍ക്കാനാളുണ്ട്...
    വായിക്കാനും..ആശംസകള്‍,

    ReplyDelete