Friday, June 25, 2010

പ്രണയത്തിന്റെ നാള്‍ വഴികള്‍

അവളുടെ സൗന്ദര്യത്തില്‍ നിന്നായിരുന്നു അയാളവളുടെ കാമുകനായത് .അവളുടെ മധുര മൊഴികല്ക്  ഈണം  നല്‍കി ആണ്  അയാള്‍ ഒരു ഗായകനായത് .അവളുടെ ഏകാന്തതയുടെ ആഴം അളന്നാണ് അയാള്‍ മനശാസ്ത്രജ്ഞാനായത് .
അവളുടെ ചിരിമുത്തുകള്‍ പൊറുക്കി അയാള്‍ ഒരു ചിന്തകനായി .അവളുടെ കണ്ണില്‍ നിന്ന് വീണ കണ്ണു നീരില്‍ നിന്ന്  അയാള്‍ ഒരു കവിയായി .അവളുടെ അധരശോണിമ ഒപ്പിയെടുത്ത്‌ അയാള്‍ ഒരു ചിത്രകാരനായി .അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ സൂര്യോദയവും അവളുടെ മാറിലണിഞ്ഞ നെടുവീപ്പിന്റെ തിരമാലകളും അയാളെ ഒരു കാല്പനികനാക്കി . കേശഭാരത്തിലെ  കുടമുല്ല പൂക്കള്‍ കണ്ടപ്പോള്‍ അയാളൊരു സ്വപ്നജീവിയായി. അയാളുടെ പ്രണയ പാരവശ്യങ്ങള്‍ക്ക്  മറുപടി എഴുതി   അയാളൊരു ബുദ്ധിജീവിയായി. അയാളുടെ കാത്തിരിപ്പിന്റെ കനലെരിഞ്ഞ കരിയില്‍ നിന്നും കണ്മഷിയിട്ട അവളുടെ കണ്ണുകള്‍ക്ക് കരുണയും കാഴ്ചയും നഷ്ട്ടപെട്ടപ്പോള്‍ അയാളൊരു ഭ്രാന്തനായി.
എന്നിട്ടും അയാള്‍ തൃപ്തനായില്ല. ഒടുവില്‍ തന്റെ വ്രണപുഷ്പ്പം ഇറുത്തെടത്ത്‌ പ്രണയിനിയുടെ പാദങ്ങളില്‍ അര്‍പ്പിച്ചപ്പോള്‍ അയാള്‍ ജഡമായി.അനന്തതയിലേക്ക് ചിറകടിച്ചുയര്‍ന്ന ആ  ആത്മാവ് കല്പ്പ  വൃക്ഷത്തിന്റെ പൊന്നോല തുമ്പില്‍ ഒരു തുക്കനാം കുരുവിയെപോലെ കൂടുകൂട്ടി, കൂടിനകത്ത്‌ നിന്നും നീട്ടി നീട്ടി വിളിച്ചു തന്റെ പ്രണയിനിയെ.പക്ഷെ അയാളുടെ ശബ്ദം പ്രബഞ്ചത്തിലെവിടെയോ  നഷ്ട്ടപെടുകയായിരുന്നു.

20 comments:

  1. രസകരമായിരിക്കുന്നു.!! അഭിനന്ദനങ്ങള്‍ :)

    ReplyDelete
  2. ഒടുവിൽ ജഡമായി അല്ലേ

    ReplyDelete
  3. എങ്കിലും അവള്‍ എന്ത് പിഴച്ചു ....എല്ലാം അയാളല്ലേ

    ReplyDelete
  4. പാവപ്പെട്ടവൻ ചോദിച്ചതു തന്നെ എനിക്കും ചോദിക്കാൻ - അവളെന്തു പിഴച്ചു? പാവം!

    ReplyDelete
  5. വൃണപുഷ്പ്പ....................................................................................... കലപ്പ ... പോന്നോല................. പ്രബഞ്ചത്തിലെവിടെ


    പ്രിയ ഷൈജു ഇതുപോലെ അക്ഷരപിശാച്ചുകളെ ഒഴിവാക്കുവാൻ ,എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുവാൻ ശ്രമിക്കുമല്ലോ

    ReplyDelete
  6. പ്രണയം മൂകമായി പൊയതാണു പ്രശ്നം...... ചങ്കൂറ്റം ഇല്ലാത്തവൻ ജീവിക്കുന്ന ജഡം അല്ലേ സുഹൃത്തേ???

    ReplyDelete
  7. ഇനിയും പോരട്ടെ ഷൈജു..
    ഭാവുകങ്ങള്‍...

    ReplyDelete
  8. ..
    ഇനിയും പോരട്ടെന്നെന്നെ എനിക്കും പറയാന്‍ ..
    അക്ഷരപ്പിശക്..... :(
    ..

    ReplyDelete
  9. @ ഉമേഷ്‌ പിലിക്കൊട് said...
    @ ഹംസ said...
    @ ആയിരത്തിയൊന്നാംരാവ്
    @ Manoraj
    @ പാവപ്പെട്ടവന്‍ ..
    @ ചിതല്‍/chithal
    @ ബിലാത്തിപട്ടണം / BILATTHIPATTANAM.
    @ Venugopal G
    @ പട്ടേപ്പാടം റാംജി
    @ രവി

    വന്നതില്‍ സന്തോഷം ഇനിയും വരുമല്ലോ അല്ലെ ?

    ReplyDelete
  10. കൊള്ളാം... നന്നായിരിക്കുന്നു...

    ReplyDelete
  11. ആഹാ നന്നായി എഴുതിയിരിക്കുന്നു

    ReplyDelete
  12. അസ്തിത്വദു:ഖഭാരം പേറി പാവം ജഡപ്പെട്ടു!
    പ്രാണന്‍ വെടിഞ്ഞു പ്രണയം വരിച്ചു !!

    ReplyDelete
  13. നന്നായിരിക്കുന്നു... ഭാവുകങ്ങള്‍...

    ReplyDelete
  14. @Naushu
    @കൂതറHashimܓ
    @ഒരു നുറുങ്ങ്
    @പി. ഉണ്ണിക്കൃഷ്ണന്‍
    വന്നതില്‍ സന്തോഷം ഇനിയും വരുമല്ലോ അല്ലെ ?

    ReplyDelete
  15. രസകരമായിരിക്കുന്നു......

    ReplyDelete
  16. പ്രണയവഴികളിലേക്കുള്ള ചൂണ്ടുവിരല്‍ ..! നന്നായി പറഞ്ഞു.

    ReplyDelete
  17. ഷൈജു ഭാവുകങ്ങള്‍
    ഗഹനമായ ചിന്ത. നല്ലപ്രമേയം കാല്‍പനികതയുടെ തുടിതാളം .എല്ലാം അവളില്‍ നിന്ന്. അവസാനം ഒന്നുമല്ലാതെ അയാള്‍ ....

    ReplyDelete
  18. pranayam niranja manassu ennumundakatte.... aashamsakal....................

    ReplyDelete