Thursday, June 24, 2010

ആദ്യ വിദ്യാലയം

ഉണ്ടായിരുന്നിവിടെ ഒരു  വിദ്യാലയം
അറിവിന്‍ വിഹായസില്‍ വിഹരിക്കാന്‍
ആദ്യമായ് ചിറകുകളേകിയ വിദ്യാലയം,
എന്‍ അരുമയാം വിദ്യാലയം. 

ഉങ്ങ് മരങ്ങളുടെ തണലില്‍
പിച്ച വെച്ചു ഞാന്‍ അക്ഷര ലോകത്തിലേക്ക്‌ .
കിളികളുടെ കലകളാരവത്തിന്‍ താളത്തിനൊത്ത്
പടിപ്പടിച്ചു ഈരടികള്‍ ഞങ്ങള്‍.

തെച്ചിപ്പഴങ്ങളും  കാട്ടു പഴങ്ങളും  വെള്ളത്തണ്ടും
തുട്ടു പെന്‍സിലിനു വിറ്റൊരു കാലം.
ചിത്രശഭങ്ങളുടെ  കനക കൂടുകള്‍ 
തേടിയലഞ്ഞന്നു കുറ്റികാട്ടിലും പൊന്തയിലും.

അപ്പുറത്തെ തൊടികയിലെ മാവിലെ
കണ്ണിമാങ്ങകള്‍ കട്ട് തിന്നതും,
 പൊന്തകള്‍  കെട്ടി തുമ്പികളെ പിടിച്ചു
നൂലില്‍ കെട്ടി വിട്ടതും ഇവിടത്തോര്‍മകള്‍.

കുറുക്കനും കോഴിയും, കള്ളനും പോലീസും,
കുട്ടിം കോലും, സാറ്റും കളിച്ചതും
പൊന്തക്കാട്ടിലും  കുണ്ടന്‍ തോട്ടിലും
കളി വീടുകള്‍ കെട്ടി,
മണ്ണ് കൊണ്ട് ചോറും പൂക്കള്‍ കൊണ്ട് കറിയും
പൊടുവണ്ണിയിലയില്‍ വിളമ്പി
അച്ഛനുമമ്മയും കളിച്ചതും ഇവിടെത്തന്നെ

ഇന്ന് ,
ലാഭ നഷ്ട്ട കണക്കുകള്‍ തൂക്കവേ
നഷ്ട്ടാത്തിലാണത്രേ വിദ്യാലയം
വിദ്യാലയത്തിനു പകരം തീപ്പട്ടി  കമ്പനി വന്നു
അക്ഷരത്താളുകല്കു    പകരം ഈട്ടിചീളുകള്‍ നിരന്നു
കിളിക്കൂടുകള്‍  പോയി  തീപ്പട്ടി കൂടുകള്‍ നിറഞ്ഞു
ഇപ്പോള്‍ അവിടത്തെ തീപ്പട്ടി കമ്പനി
വന്‍ ലാഭത്തിലാണത്ര.

24 comments:

  1. തീപ്പെട്ടി കമ്പനി ഒരു ലാഭവുമില്ലാത്ത ബിസിനസ് ആണ് സഹോദരാ...

    ReplyDelete
  2. അങ്ങനെ ഓരോന്നും കാലമെടുക്കുന്നു

    ReplyDelete
  3. ആശയം നന്നായിരിക്കുന്നു.

    അക്ഷരതെറ്റുകളുണ്ട്... ശ്രദ്ധിക്കുക.

    ReplyDelete
  4. നല്ലാശയം.
    കവിതയും!

    തീപ്പെട്ടികമ്പനി പോരാ..
    വല്ല ബാറോ...

    ReplyDelete
  5. ആ വിദ്യാലയം തീപെട്ടി കമ്പനി അയ്യില്ലെങ്കിലും , ഈ ഓര്‍മ്മകള്‍ ഇപ്പോഴത്തെ ബാല്യതിനുണ്ടോ ?
    എന്റെ ബാല്യത്തില്‍ പോലും അതില്ല
    ഓര്‍മകള്‍ക്ക് ഒരു നല്ല സ്വപ്നത്തിന്റെ ഭംഗി ഉണ്ട് ...

    ReplyDelete
  6. ഇപ്പോഴത്തെ നമ്മുടെ നാടിന്റെ കാഴ്ച നന്നാക്കി.
    വിദ്യാഭ്യാസം പൊലും വില്പനച്ചരക്കാകുന്ന നമ്മുടെ നാടിനെ ശാപം...!
    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമല്ലെന്നു കണ്ട്
    പൊളിച്ചു മാറ്റി ബാര്‍ ഹോട്ടലുകളും നക്ഷത്രവേശ്യാലയങ്ങളും പണിയുന്ന
    നമ്മുടെ നാട്...!
    നന്നായി ഷൈജു.

    ഇത്രയും നാള്‍ എവിടെയായിരുന്നു?

    ReplyDelete
  7. @ ഇസ്മായില്‍ കുറുമ്പടി ( തണല്‍)
    @ »¦മുഖ്‌താര്‍¦udarampoyil¦
    അവിടെ ഇപ്പൊല്‍ ഒരു പ്ലേ വുഡ് പ്രോസസ്സിംഗ് യൂനിറ്റ് ആണ് ഉള്ളത്
    @ പാവപ്പെട്ടവന്‍
    @ റ്റോംസ് കോനുമഠം
    വന്നതില്‍ സന്തോഷം ഇനിയും വരുമല്ലോ അല്ലെ ?
    @ അലി
    അക്ഷര തെറ്റുകള്‍ എന്നെ ഇപ്പോളും പിന്തുടരുന്നു അല്ലെ
    കുറെ വായിച്ചു നോക്കിയിട്ട് തന്ന പോസ്ടിത് ഒന്നും കു‌ടി നോക്കട്ടെ
    @ Readers Dais

    തീര്‍ച്ചയായും ഇവിടെ എഴുതിയതെല്ലാം നാലാം ക്ലാസ് വരെ ഞാന്‍ അനുഭവിച്ച കാര്യങ്ങളാണ്‌ പക്ഷെ ആ സ്കൂള്‍ ഇന്ന് അവിടെ ഇല്ല . ആ കാടും കുണ്ടന്‍ തോടും എല്ലാം പോയി ഇപ്പൊ ഒരു പ്ലേ വുഡ് പ്രോസസ്സിംഗ് യൂനിറ്റ് ആണ് ഉള്ളത്
    @ പട്ടേപ്പാടം റാംജി
    റാം ജി ഞാന്‍ അങ്ങയുടെ വലിയ ആരാധകനാണ് കേട്ടോ ,പിന്നെ പരീക്ഷ ചൂടിലായിരുന്നു കുറച്ചു കാലം

    ReplyDelete
  8. shaiju, ippol vidyabhyasamalle ettavum labhakaramaya kachchavatam.

    ReplyDelete
  9. പക്ഷെ പഴയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചു പൂട്ടി കൊണ്ടിരിക്കുകയല്ലേ ?

    ReplyDelete
  10. ഓർമ്മകൾ നമ്മെ നിശബ്ദമായി കൊന്നുകൊണ്ടിരിക്കും. അതുള്ളവർക്ക്.
    നാം കെട്ടിപ്പൊക്കിയ ലോകത്തിനടിയിൽ പെട്ടുപോയ നന്മകളുടെ കണക്ക് ആർക്കാണ് എണിയെറ്റുക്കാനാവുക.
    ഓർമ്മകൾ ഒരു ആത്മസമരവും ഒരു പ്രതിരോധവുമാണ്
    കവിത മുന്നേറുന്നുണ്ട്.
    പക്ഷേ ആഴങ്ങളും ഉയരങ്ങളും ദൂരങ്ങളും എനിയും എത്രയോ ബാക്കി.
    ഈ word verification avoid ചെയ്യൂ

    ReplyDelete
  11. @എന്‍.ബി.സുരേഷ് .
    word verification ഇല്ലല്ലോ
    താങ്കളുടെ വാക്കുകള്‍ എനിക്ക് വലിയ പ്രചോദനമാണ്
    @ ആയിരത്തിയൊന്നാംരാവ്
    @ ഉമേഷ്‌ പിലിക്കൊട്
    വന്നതില്‍ സന്തോഷം

    ReplyDelete
  12. നല്ല ആശയം. പക്ഷെ തീപ്പെട്ടി കമ്പിനിയൊന്നും ആവില്ല ഇന്നത്തെ കാലത്ത്

    ReplyDelete
  13. സങ്കടപ്പെട്ടിട്ടു കാര്യമില്ല ഷൈജു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇങ്ങനെയൊക്കെ തന്നെ. നമ്മുടെ ജീവിതകാലത്ത് വിദ്യാലയം പോയി ആ സ്ഥാനത്തൊരു തീപ്പെട്ടികമ്പനി വന്നു. കാലം പിന്നേയും പുറകോട്ടു ചികഞ്ഞു നോക്കിയാല്‍ അവിടെ എന്തൊന്തൊക്കെ മറ്റെന്തൊക്കെയായി മാറിപ്പോയിക്കാണും എന്നറിയാം.

    ReplyDelete
  14. @ Manoraj
    @ ഗീത
    വന്നതില്‍ സന്തോഷം ഇനിയും വരുമല്ലോ അല്ലെ ?

    ReplyDelete
  15. തീപെട്ടി നഷ്ട്ടമായാല്‍ എന്ത് ചെയ്യും

    ReplyDelete
  16. ആശയം നന്നായി ഷൈജു..പക്ഷെ.., തീപ്പെട്ടി കമ്പനി?
    എന്തായാലും ആശംസകള്‍.

    ReplyDelete
  17. കാലത്തിന്‍റെ വികസനം കൊണ്ട് മായ്ച്ചുകളയപ്പെട്ടതാണ് പഴയ കലാലയ സ്മരണകള്‍.
    പെന്‍സില്‍ പൊട്ടുകള്‍ വീണുകിടക്കുന്ന ചരല്‍ മൈതാനികളില്‍ നിന്നു പറ്റിയ പൊടിമണ്ണിന്‍റെയും നാലുമണി നേരത്തെ 'ജനഗണമന' യുടെയും ആരവങ്ങള്‍ മനസ്സിലുയരുന്നു...

    ReplyDelete
  18. @MyDreams
    @സിദ്ധീക്ക് തൊഴിയൂര്‍
    @rafeeQ
    വന്നതില്‍ സന്തോഷം ഇനിയും വരുമല്ലോ അല്ലെ ?

    ReplyDelete
  19. എല്ലാം ഓര്‍മകളായി മാറുമോ , ഇനിയിപ്പോ ഓര്‍മകളും അങ്ങിനെയാകുമോ ??
    കൊള്ളാം കേട്ടോ

    ReplyDelete
  20. വളരെ നന്നായിരിക്കുന്നു

    ReplyDelete
  21. "ഇപ്പോള്‍ അവിടത്തെ തീപ്പട്ടി കമ്പനി
    വന്‍ ലാഭത്തിലാണത്ര. "
    ഇപ്പൊ വിദ്യാഭ്യാസവും(ഭാസവും ) വല്ല്യ കച്ചവടമാണല്ലോ..

    ReplyDelete