സംഗീതം പൊഴിക്കും ജലധാരകളും
നൃത്തം ചെയ്യും അലങ്കാര വിളക്കുകളും
"ബ്യുട്ടിഫുല്‍" ആക്കിയ,
ഷാംപയിനും കൊക്കൈയിനും
ആണ്‍ പെണ്‍ പ്രായബേധമേതുമില്ലാതെ
കുടിച്ചടിച്ചു പൊളിക്കുന്ന
നഗരങ്ങളുടെ മറ്റൊരു കോണില്‍
വിശന്നോട്ടിയ വയറു നിറക്കാന്‍
കുപ്പത്തൊട്ടിയില്‍ ആര്‍ത്തിയോടെ പതിക്കുന്നു കൈകളിന്നും .
ആരുടെയൊക്കെയോ തെറ്റുകളുടെ പാഭ ഭാരം
ചുമക്കാന്‍ വിധിക്കപെട്ട ജന്മങ്ങള്‍
അവര്‍ തെരുവിന്റെ സന്തതികള്‍.
പിസായും ഷാംപയിനുമില്ലവരുടെ സ്വപ്നങ്ങളില്‍
വെറും വിശക്കുന്ന ഒരുചാണ്‍ വയര്‍ മാത്രം.
ഒരു കയ്യില്‍ തളര്‍ന് വീഴാറായ
സ്വന്തം ജീവനും മറുകയ്യില്‍
ആരൊക്കെയോ എറിഞ്ഞു കൊടുക്കപെട്ട
മുഷിഞ്ഞ ചില്ലറ തുട്ടുകളുമായി
അലയുന്നവര്‍ തെരുവുകള്‍ തോറും
കൈകള്‍ നീട്ടുന്നവര്‍ ഒരു ചില്ലറ തുട്ടിനായ്
പോളിറ്റ് ബ്യുറോകളിലെ
രാഷ്ട്രീയ പ്രേത്യേയശാസ്ത്ര ചര്‍ച്ചകള്‍ക്ക്
അവരുടെ വയറു നിറക്കാനാവില്ലല്ലോ!! .
Sunday, March 28, 2010
Saturday, March 27, 2010
ഒരു രാഗമായ് ......
ഒരു രാഗമായ് ഒരു താളമായ്
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍
ഒരു മോഹമായ് ഒരു സ്വപ്നമായ്
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍
സ്വപ്ന മലര്‍വാടിയിലെ മോഹിത കുസുമമേ...
വെണ്‍ താരാപഥത്തിലെ താരകുമാരീ
അലയൂ .............
നീ യെന്‍ മനസിലൊരു സംഗീത സില്പമായ്
അലിയൂ ...........
നീ എന്‍ മനസ്സില്‍ സംഗീത സാന്ദ്രമായ്
(ഒരു രാഗമായ്......)
അകലേ............
നീലവനില്‍ പുത്തു നില്കും വെണ്‍ താരകങ്ങള്‍ പോല്‍
അകലേ ..........
നിളാ നദിക്കക്കരെ പുത്തു നില്‍ക്കും ഞാറ്റു വഞ്ചി പോല്‍
നീയെന്‍ മനസിലൊരു വെണ്‍മയായ് ദേവി .....
ഒരു വേള മാത്രമേ കണ്ടൊള്ളൂവെങ്കിലും
നിന്‍ പുഞ്ചിരി ഇന്നുമെന്‍ മനസ്സില്‍
എവിടേക്ക് നീ പോയെന്നറിയില്ലെങ്കിലും
നീമാത്രെമിന്നുമെന്‍ മനസ്സില്‍
അലയുന്നു ഞാന്‍ നിനക്ക് വേണ്ടി
അറിയുന്നുവോ നീയെന്‍ പ്രതീക്ഷകള്‍
കാത്തിരിപ്പു ഞാന്‍ ഇനിയൊന്നുകൂടി കാണാന്‍
വരില്ലേ നീയെന്‍ പ്രണയമേറ്റ് വാങ്ങാന്‍
വരില്ലേ നീയെന്‍ ജീവനകാന്‍
(ഒരു രാഗമായ്.....)
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍
ഒരു മോഹമായ് ഒരു സ്വപ്നമായ്
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍
സ്വപ്ന മലര്‍വാടിയിലെ മോഹിത കുസുമമേ...
വെണ്‍ താരാപഥത്തിലെ താരകുമാരീ
അലയൂ .............
നീ യെന്‍ മനസിലൊരു സംഗീത സില്പമായ്
അലിയൂ ...........
നീ എന്‍ മനസ്സില്‍ സംഗീത സാന്ദ്രമായ്
(ഒരു രാഗമായ്......)
അകലേ............
നീലവനില്‍ പുത്തു നില്കും വെണ്‍ താരകങ്ങള്‍ പോല്‍
അകലേ ..........
നിളാ നദിക്കക്കരെ പുത്തു നില്‍ക്കും ഞാറ്റു വഞ്ചി പോല്‍
നീയെന്‍ മനസിലൊരു വെണ്‍മയായ് ദേവി .....
ഒരു വേള മാത്രമേ കണ്ടൊള്ളൂവെങ്കിലും
നിന്‍ പുഞ്ചിരി ഇന്നുമെന്‍ മനസ്സില്‍
എവിടേക്ക് നീ പോയെന്നറിയില്ലെങ്കിലും
നീമാത്രെമിന്നുമെന്‍ മനസ്സില്‍
അലയുന്നു ഞാന്‍ നിനക്ക് വേണ്ടി
അറിയുന്നുവോ നീയെന്‍ പ്രതീക്ഷകള്‍
കാത്തിരിപ്പു ഞാന്‍ ഇനിയൊന്നുകൂടി കാണാന്‍
വരില്ലേ നീയെന്‍ പ്രണയമേറ്റ് വാങ്ങാന്‍
വരില്ലേ നീയെന്‍ ജീവനകാന്‍
(ഒരു രാഗമായ്.....)
Monday, March 15, 2010
മാനിഷാദാ
തസ്ക്കരന്മാരും മുഷ്ക്കരന്മാരും
പരസ്പരം ഏറ്റു മുട്ടുന്നു
കൊന്നു കൊലവിളിക്കുന്നു
ഭൂമി മാതാവിന്‍ മാറില്‍
ജീവാരാശികള്‍ ജീവനറ്റു വീഴ്കെ
അകലെ,
മേഘങ്ങള്‍ക്കപ്പുറത്തു നിന്ന്
വശിഷ്ട മഹര്‍ഷിയുടെ സബ്ദം
മാനിഷാദാ ........ മാനിഷാദാ ......
പക്ഷെ ,
ഈ യുദ്ധ കാഹള ഭൂമിയില്‍
ആര് കേള്‍ക്കുവാനത്.
പരസ്പരം ഏറ്റു മുട്ടുന്നു
കൊന്നു കൊലവിളിക്കുന്നു
ഭൂമി മാതാവിന്‍ മാറില്‍
ജീവാരാശികള്‍ ജീവനറ്റു വീഴ്കെ
അകലെ,
മേഘങ്ങള്‍ക്കപ്പുറത്തു നിന്ന്
വശിഷ്ട മഹര്‍ഷിയുടെ സബ്ദം
മാനിഷാദാ ........ മാനിഷാദാ ......
പക്ഷെ ,
ഈ യുദ്ധ കാഹള ഭൂമിയില്‍
ആര് കേള്‍ക്കുവാനത്.
Sunday, March 14, 2010
വെള്ളകഴുകന്മാര്‍
ഭൂമി മാതാവിന്‍ മാറില്‍
ജീവാരാശികള്‍ ജീവനറ്റു വീഴ്കെ
വയറു തുരന്ന് ചോരയുറ്റാന്‍ (വിറ്റ് കാശാക്കാന്‍)
ഭ്രാന്തമായ് പറന്നെത്തുന്നു പ്രാശചാത്യകഴുകന്മാര്‍ .
ജീവശചവങ്ങളുടെ കരളും
വൃക്കയും കൊത്തിവലിച് വിറ്റ് കീശ നിറയ്ക്കുന്നു വെള്ളകഴുകന്മാര്‍ .
ഭീമാകാരമാം ലോഹകൊട്ടാരങ്ങള്‍
ചീട്ടു കൊട്ടാരങ്ങള്‍ കണക്കെ തകര്‍ന്നു വീഴുമ്പോള്‍
കത്തിയെരിഞ്ഞ ചിറകില്‍ വിവശനായ് പിടഞ്ഞു വീനിടുംപോലും
പടിക്കുന്നില്ലവര്‍ ജീവബന്ധ വേര്‍പ്പടുകളുടെ വേദന .
പറക്കുന്നവരിപ്പോളും ,
പുതിയൊരു ഇറാക്കും അഫ്ഗാനിസ്ഥാനും തേടി.
ജീവാരാശികള്‍ ജീവനറ്റു വീഴ്കെ
വയറു തുരന്ന് ചോരയുറ്റാന്‍ (വിറ്റ് കാശാക്കാന്‍)
ഭ്രാന്തമായ് പറന്നെത്തുന്നു പ്രാശചാത്യകഴുകന്മാര്‍ .
ജീവശചവങ്ങളുടെ കരളും
വൃക്കയും കൊത്തിവലിച് വിറ്റ് കീശ നിറയ്ക്കുന്നു വെള്ളകഴുകന്മാര്‍ .
ഭീമാകാരമാം ലോഹകൊട്ടാരങ്ങള്‍
ചീട്ടു കൊട്ടാരങ്ങള്‍ കണക്കെ തകര്‍ന്നു വീഴുമ്പോള്‍
കത്തിയെരിഞ്ഞ ചിറകില്‍ വിവശനായ് പിടഞ്ഞു വീനിടുംപോലും
പടിക്കുന്നില്ലവര്‍ ജീവബന്ധ വേര്‍പ്പടുകളുടെ വേദന .
പറക്കുന്നവരിപ്പോളും ,
പുതിയൊരു ഇറാക്കും അഫ്ഗാനിസ്ഥാനും തേടി.
ലേബല്‍
ചങ്ങല കുരുക്കില്‍ പെട്ട്
വൃണങ്ങളുമായി ,
മേനിയിലും മനസിലും
അവള്‍ ,
ചിലപ്പോള്‍ ചിരിക്കുന്നു
ചിലപ്പോള്‍ കരയുന്നു
ചിലപ്പോള്‍ മൂകയായ്
ചിലപ്പോള്‍ വാചാലയായി
എന്നിരുന്നാലും അവള്‍ ഭാഗ്യവതി
അവള്കുണ്ടൊരു ലേബല്‍
എന്തും ചോല്ലനുല്ലൊരു ലേബല്‍
ഭ്രാന്തെന്ന ലേബല്‍.
വൃണങ്ങളുമായി ,
മേനിയിലും മനസിലും
അവള്‍ ,
ചിലപ്പോള്‍ ചിരിക്കുന്നു
ചിലപ്പോള്‍ കരയുന്നു
ചിലപ്പോള്‍ മൂകയായ്
ചിലപ്പോള്‍ വാചാലയായി
എന്നിരുന്നാലും അവള്‍ ഭാഗ്യവതി
അവള്കുണ്ടൊരു ലേബല്‍
എന്തും ചോല്ലനുല്ലൊരു ലേബല്‍
ഭ്രാന്തെന്ന ലേബല്‍.
Subscribe to:
Posts (Atom)